Pages

Wednesday, December 19, 2012

മഞ്ചേരി ചന്തയിലെ പൊതി

My first blog posted on August, 2006

മഞ്ചേരി ചന്തയിലെ പൊതി

കേളുമൂപ്പന്‍ ഒരു കാളയെ വാങ്ങാന്‍ വേലക്കാരന്‍ രായിനുമൊത്തു മഞ്ചേരി ചന്തയിലെത്തി. കാളയെ വാങ്ങിയ ശേഷം രായിനോടു അതിനെ നാട്ടിലേക്കു കൊണ്ടു വരാന്‍ ഏല്‍പ്പിച്ചു കേളുമൂപ്പന്‍ ബസ്സില്‍ 6 കിലോമീറ്റര്‍ അകലെ കാരകുന്നിലേക്കു യാത്രയായി. രായിന്‍ കാളയെ തെളിച്ചു നടക്കാനും തുടങ്ങി. കുറച്ചു ദൂരം നടന്നപ്പോഴേക്കും ലക്ഷണമൊത്ത കാളയെന്നു കച്ചവടക്കാര്‍ വിശേഷിപ്പിച്ചിരുന്ന കാള നിലത്തു കിടന്നു. രായിന്‍ പടിച്ച പണി പതിനെട്ടും നോക്കിയിട്ടും കാള നിലത്തു നിന്നും എണീക്കുന്ന പ്രശ്നമില്ല. ബേജറായ രായിന്‍ കച്ചവടക്കാരുടെ അടുത്തു ഓടിയെത്തി വിവരം പറഞ്ഞു. കച്ചവടക്കാര്‍ രായിനെ രണ്ടു പൊതികള്‍ ഏല്‍പ്പിച്ചു കൊണ്ട്‌ ഇങ്ങനെ പറഞ്ഞു. "ഇതില്‍ 60 എന്ന് എഴുതിയ പൊതിയില്‍ കാണുന്ന ലേപനം ചുവന്ന മുളക്‌ അരച്ചതാണു. 120 എന്ന് എഴുതിയ പൊതിയില്‍ കാണുന്ന പച്ച നിറത്തിലുള്ളതു കാന്താരി മുളക്‌ അരച്ചതും. കാള എണീക്കുന്നില്ലെങ്കില്‍ ആദ്യം 60 എന്ന പൊതിയില്‍ നിന്നും കുറച്ച്‌ എടുത്ത്‌ കാളയുടെ വാല്‍ പൊക്കി മൂട്ടില്‍ തേക്കുക. കാള മണിക്കൂറില്‍ 60 കിലോമീറ്റര്‍ സ്പീഡില്‍ ഓടിക്കോളും. 120 പ്രയോഗിച്ചാല്‍ കാള മണിക്കൂറില്‍ 120 കിലോമീറ്ററില്‍ സ്പീഡിലും ഓടിക്കോളും. ഓര്‍ക്കുക. ഗത്യന്തരമില്ലെങ്കില്‍ മാത്രം 120 പ്രയോഗിച്ചല്‍ മതി"....തന്റെ വീട്ടു പടിക്കല്‍ രായിന്‍ കാളയെ തെളിച്ചു വരുന്നതും കാത്തു നില്‍ക്കുകയാണു കേളുമൂപ്പന്‍. അപ്പോളതാ കാണുന്നു ദൂരെ... ഓടി കുതിച്ചു വരുന്നൂ രായിന്‍. കേളുമൂപ്പന്‍ രയിനെ പിടിച്ചു നിര്‍ത്തി. കിതച്ചു കൊണ്ടു രായിന്‍ ചന്തയിലെ കാര്യങ്ങള്‍ വിവരിച്ചു കൊടുത്തു. "മൊതലാളീ... ഞാന്‍ കാളയുടെ വാല്‍ പൊക്കി അറുപതിന്റെ പൊതിയില്‍ നിന്നും കുറച്ച്‌ എടുത്തു തേച്ചു. കാള എണീറ്റ്‌ ഓടാന്‍ തുടങ്ങി. ഞാന്‍ എത്ര ശ്രമിച്ചിട്ടും കാളയുടെ ഒപ്പം ഓടിയെത്താന്‍ കഴിഞ്ഞില്ല. കാളയുടെ ഒപ്പമെത്താന്‍ പൊതിയില്‍ നിന്നു കുറച്ചെടുത്തു ഞാനും തേച്ചു. പക്ഷേ...ധൃതിയില്‍ ഞാനെടുത്തു തേച്ചതു 120 -ന്റെ പൊതിയില്‍ നിന്നായിരുന്നു. അതുകൊണ്ടു ഞാന്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയെത്തി. കാള എന്റെ പിറകേ വരുന്നുണ്ട്‌. കുറച്ചു കഴിഞ്ഞെത്തും....."

9 comments:

  1. Re collecting my published jokes from various publications.........

    ReplyDelete
  2. ഹഹഹ. പണ്ട് പബ്ലിഷ് ചെയ്തത് മുഴുവന്‍ ഇങ്ങോട്ട് പോരട്ടെ.

    ReplyDelete
  3. വായിച്ചു ചിരിച്ചു.......:)

    ReplyDelete
  4. നന്ദി...എല്ലാവര്‍ക്കും

    ReplyDelete
  5. ഈ ജോക് നമ്മളു പണ്ടേ കേട്ടതാ..:))ഇപ്പഴും തമാശക്കു പറയുന്നതും..ഹിഹി

    ReplyDelete
  6. ചിരിച്ച് ചിരിച്ച്.., ങ്ങളാളു കൊള്ളല്ലോ കോയാ.., കൂടുതൽ പ്രതീക്ഷിക്കുന്നു..

    ReplyDelete