Pages

Sunday, December 30, 2012

മുരിക്കിലെ പ്രയോഗം

അന്നത്തെ മുസ്ലിയാരുടെ വയളിന്റെ വിഷയം വ്യഭിചാരം എന്നായിരുന്നു. ഇത്തരം വിഷയങ്ങള്‍ ഇഷ്ടം പോലെ മസാല ചേര്‍ത്ത് എത്ര നേരം വേണമെങ്കിലും ചില മുസ്ലിയാക്കള്‍ വിളമ്പും... "വ്യഭിചാരം നടത്തുന്ന ആളുകള്‍  ഭൂമിയില്‍ ആരും കാണാതെ രക്ഷപ്പെട്ടാലും മരിച്ചു കഴിഞ്ഞാല്‍ പരലോകത്ത് അതി കഠിനമായ ശിക്ഷയുണ്ട്... കൂട്ടരേ... പരലോകത്ത് ഒരു മുള്ള് മുരിക്കിന്റെ മരമുണ്ട്. ആ മരത്തില്‍ നിങ്ങളെ നഗ്നരായി കെട്ടി മേലോട്ടും കീഴോട്ടും വലിക്കും".... 
പ്രസംഗം കഴിഞ്ഞു  രാത്രി ഭക്ഷണം കഴിക്കാന്‍ ഒരു വീട്ടിലെത്തിയ മുസ്ലിയാരോട് വീട്ടുടമസ്ഥന്‍ അന്ന്‍ അവിടെ തങ്ങാന്‍ അനുവാദം കൊടുത്തു. 'വിഷയ' കാര്യങ്ങളില്‍ അതീവ തല്പരനായിരുന്ന മുസ്ലിയാര്‍ രാത്രിയില്‍ ആരുമറിയാതെ വീട്ടുകാരിയുടെ സമീപത്ത് എത്തി. വീട്ടുകാരി മുസ്ലിയാരോട് പ്രസംഗത്തില്‍ സൂചിപ്പിച്ച മുരിക്ക് മരത്തിന്‍റെ കാര്യം ഓര്‍മിപ്പിച്ചു. മുസ്ലിയാരുടെ മറുപടി ഇങ്ങിനെയായിരുന്നു...
"അനക്കുണ്ടോ പാത്തുമ്മാ പിരാന്ത്... നമ്മള് പോകുന്നതിനും മുമ്പ് അവടെ ഏതെല്ലാം നാട്ടീന്നു എത്ര പേര്‍ അവടെയെത്തും.... അവരെയൊക്കെ കെട്ടി വലിച്ചു വലിച്ചു ആ മുരിക്കിന്റെ മുള്ള് തേഞ്ഞു തേഞ്ഞു അതൊരു കമുങ്ങിന്റെ കോലത്തില്‍ ആയിക്കാണും..."

9 comments:

  1. മലയാളം ബ്ലോഗര്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യണം.

    ReplyDelete
  2. :)

    ഫോളോ ചെയ്യാന്‍ ഉള്ള ഓപ്ഷന്‍ കൂടി വെക്കൂ...

    ReplyDelete
    Replies
    1. വെച്ചിട്ടുണ്ട്.....

      Delete
  3. ഓക്കെ...ഓര്‍മ്മിപ്പിച്ചതിനു നന്ദി...

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. അപ്പൊ ആകെക്കൂടി ഒരു മുള്ള് മുരിക്കേ ഉള്ളോ ഇക്കണ്ട മനുസേമ്മര്‍ക്കെല്ലാം കൂടി...?

    ReplyDelete
    Replies
    1. ഓരോ വാര്‍ഡ്‌ അടിസ്ഥാനത്തില്‍ ആയിരിക്കും...

      Delete
  6. ന്റെ മുരിക്കേ ..

    ReplyDelete