Pages

Friday, December 28, 2012

വയള് പരമ്പര അഥവാ പാതിരാ പ്രസംഗം

റംസാന്‍ മാസത്തിലെ രാത്രി കാലങ്ങളില്‍  ഏറനാടന്‍ നാട്ടിന്‍ പുറങ്ങള്‍ സജീവമാവുന്നത് വയള് പരമ്പര അഥവാ പാതിരാ പ്രസംഗം എന്ന പരിപാടി കൊണ്ടാണ്. ഇതിന്‍റെ പിന്നിലെ രഹസ്യം ജനങ്ങളെ ഉപദേശിച്ചു നന്നാക്കല്‍ എന്നതിലുപരി പണപ്പിരിവ് തന്നെ എന്നത് അരമന രഹസ്യം. ഇതാ ചില  വയള്ഫലിതങ്ങള്‍.................... .....

പ്രസംഗം കഴിഞ്ഞാല്‍പ്പിന്നെ ലേലം... പള്ളിക്ക് വേണ്ട പണം സ്വരൂപിക്കല്‍ അങ്ങിനെയാണ്. ഇഷ്ടമുള്ള എന്തും ആര്‍ക്കും സംഭാവന നല്‍കാം. രായിന്‍ കാക്ക പേരു വായിക്കും. കൊടുത്ത സാധനങ്ങള്‍ മേശപ്പുറത്തു വെച്ചിട്ടുണ്ടാവും. മുസ്ലിയാര്‍ അതെടുത്ത് പൊക്കിപ്പിടിച്ച് പ്രാര്‍ത്ഥന നടത്തും...ആദ്യം നാട്ടിലെ പ്രമാണിമാരുടെ വലിയ സംഖ്യകള്‍....... അവരെ പ്രീതിപ്പെടുത്താന്‍ അവര്‍ക്ക് വേണ്ടിയും അവരുടെ മരിച്ചു പോയ കാരണവന്‍മാര്‍ക്ക് വേണ്ടിയും സുദീര്‍ഘമായ പ്രാര്‍ത്ഥന നടത്തി മുസ്ലിയാര്‍ ക്ഷീണിച്ചു പോയിരിക്കും. ഇനി പാവങ്ങളുടെ ഊഴം. രായിന്‍ കാക്ക മേശപ്പുറത്തു നിന്നും ഒരു കോഴിമുട്ട എടുത്തു മുസ്ലിയാരുടെ കൈയില്‍ കൊടുത്തു വായിച്ചു..."മരിച്ചു പോയ പാറമ്മല്‍ കദീസുവിനും, വലിയുപ്പ, വലിയുമ്മ, എളയുപ്പ എന്നിവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനം സുഗമമാക്കാന്‍ പിലാക്കല്‍ മോയിന്‍ വക കോഴിമുട്ട ഒന്ന്‍..".""" 
മുസ്ലിയാരുടെ ക്ഷമ കെട്ടു... "ഇവടെ ലക്ഷങ്ങള്‍ കൊടുത്തിട്ട് ഒരാള് എങ്ങനെ സ്വര്‍ഗത്തില്‍ പോവാന്‍ പറ്റും എന്ന് കാത്തിരുക്കുമ്പോള്‍ ഓന്‍ ഒരു കോഴിമുട്ട കൊണ്ട് ഒരു തറവാട് മുഴുവനും അങ്ങനെ സ്വര്‍ഗത്തില്‍ പറഞ്ഞയക്കാന്‍ വന്നിരിക്കുന്നു... മോയിനേ... അന്‍റെ കൈയില്‍ വേറെ എന്തെങ്കിലും ഉണ്ടോ" എന്ന് ചോദിച്ചു.. മോയിന്‍ പറഞ്ഞു.."ഒരു കുപ്പി തേന്‍ ഉണ്ട് മുസ്ലിയാരെ.."
മുസ്ലിയാര്‍ സന്തോഷത്തോടെ പ്രാര്‍ത്ഥിച്ചു... "പടച്ചോനെ... പിലാക്കല്‍ മോയിന്‍ എന്ന ഈ പാവത്തിനു നീ സ്വര്‍ഗത്തില്‍ പതിനായിരക്കണക്കിന് കുപ്പി തേനുകള്‍ ഒഴുക്കി കൊടുക്കണമേ..." മോയിന് സന്തോഷമായി... 
അടുത്തത് കോഴിക്കച്ചവടക്കാരന്‍ അയമ്മദിന്റെ വക ഒരു കോഴി... മുസ്ലിയാര്‍  പ്രാര്‍ത്ഥിച്ചു.."പടച്ചോനെ........അയമ്മദിന് നീ സ്വര്‍ഗത്തില്‍ പതിനായിര ക്കണക്കിന് കോഴികളെ നല്‍കേണമേ..." 
ഇത് കേട്ടതും ആള്‍ക്കൂട്ടത്തില്‍ നിന്നും പിലാക്കല്‍ മോയിന്‍ ഓടി വന്നു മുസ്ലിയാരോട് പറഞ്ഞു... "അങ്ങനെയാണെങ്കില്‍ ഞാന്‍ സ്വര്‍ഗത്തില്‍ പോണില്ല മുസ്ലിയാരെ... ന്‍റെ തേന്‍ ഒഴുകണ സ്വര്‍ഗത്തില്‍ അയമ്മദിന്റെ പതിനായിരക്കണക്കിന് കോഴികള്‍ വന്നാല്‍ ....ന്‍റെ തേനില്‍ മുഴുക്കെ കോഴിക്കാട്ടം ആയിരിക്കൂലെ.."

8 comments:

  1. വേഡ് വേരിഫിക്കേഷന്‍ ഒഴിവാക്കുമല്ലോ. കമന്‍റ് ഇടാന്‍ വരുന്നവര്‍ സാഹസത്തിന് മുതിരാതെ പോകും

    ReplyDelete
    Replies
    1. മനസ്സിലായില്ല?

      Delete
    2. കമന്‍റ് പോസ്റ്റ്‌ ചെയ്യുമ്പോള്‍ കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ പറയുന്നു. അത് ടൈപ്പ് ചെയ്യാനൊന്നും ആരും നില്‍ക്കില്ല. അല്‍ഫിനോട് പറഞ്ഞാല്‍ ശരിയാക്കിത്തരും

      Delete
    3. ശരിയാക്കി...അങ്ങിനോയൊരു സംഭവം എന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലയിരുന്നു..നന്ദി...

      Delete
  2. കൊള്ളാമല്ലോ കഥകള്‍ :)

    ReplyDelete
  3. നന്നായിട്ടുണ്ട്...ഇനിയും വരട്ടെ....

    ReplyDelete
  4. ആകെ കച്ചറയായത് തന്നെ..ഹി ഹി..

    ReplyDelete