Pages

Thursday, December 20, 2012

മലപ്പുറം കത്തി

മലപ്പുറം എന്ന പേരിനോളം പഴക്കമുണ്ടാവും മലപ്പുറം കത്തി എന്നതിന്. മലപ്പുറം കത്തി എന്നു കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ഒരുപാട് കത്തികള്‍ കാണിച്ചുകൊടുത്തു അതില്‍ നിന്നും മലപ്പുറം കത്തി എടുക്കാന്‍ പറഞ്ഞാല്‍ എത്ര മലപ്പുറം നിവാസികള്‍ക്ക് മലപ്പുറം കത്തി കാണിച്ചു കൊടുക്കാന്‍ കഴിയും എന്നറിയില്ല. പഴയ കാലത്ത് മലപ്പുറം ജില്ലക്കാരെ കുറിച്ച് ഇതര ജില്ലക്കാര്‍ക്ക് ഒരു ധാരണയുണ്ടായിരുന്നു. എല്ലാ മലപ്പുരതുകാരന്റെ കൈവശം അരയില്‍ തിരുകിയ ഒരു മലപ്പുറം കത്തി കാണും എന്ന്. 
ബോംബയില്‍ (ഇന്നത്തെ മുംബൈ) കുറെ മലയാളി സുഹൃത്തുക്കള്‍ ഒരുമിച്ചു കൂടിയിരുന്നപ്പോള്‍ സംസാര മദ്ധ്യേ മലപ്പുറം കത്തി കടന്നു വന്നു. കൂട്ടത്തിലുണ്ടായിരുന്ന മലപ്പുരതുകാരനോട് ഒരു തെക്കന്‍ ജില്ലക്കാരന്‍ എന്താണ് മലപ്പുറം കത്തി? അതൊന്നു കാണിച്ചു തരാമോ എന്നു ചോദിച്ചു.
ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മലപ്പുറംകാരന്റെ മട്ടു മാറി.

"കള്ള പന്നി, നായിന്‍റെ മോനെ, അനക്ക് മലപ്പുറം കത്തി കാണണോ ഡാ ..." എന്ന് അലറിക്കൊണ്ട് അരയില്‍ തപ്പി.

പേടിച്ചു വിറച്ചു പോയ തെക്കന്‍ ജില്ലക്കാരനും ചുറ്റും കൂടിയവരും വേണ്ടാ എന്ന് പറഞ്ഞു.

ഉടനെ മലപ്പുറത്ത്കാരന്‍ തന്‍റെ കുപ്പായം പൊക്കി ശൂന്യമായ അര കാണിച്ചു കൊണ്ടു പറഞ്ഞു. "ഇതു തന്നെയാണ് കൂട്ടരേ മലപ്പുറം കത്തി....."

6 comments:

  1. ഞാനിതാ ഈ ബ്ലോഗ്‌ ഫെയ്സ്ബുക്കില്‍ ചെയര്‍ ചെയ്യുന്നു.

    ReplyDelete
  2. അതെ അതാണ്‌ മലപ്പുറത്തുകാര്‍ .

    ReplyDelete
  3. hahahaha !! Dear Sayed Bhai plzjoin this Bloggers only Group(FB) http://www.facebook.com/groups/malayalamblogwriters/

    ReplyDelete
  4. അതാണു മലപ്പുറം.., ശുദ്ധരായ ഒരു കൂട്ടം മനുഷ്യർ.., എന്റെ കൂടെയുമുണ്ട് മലപ്പൂറം സുഹൃത്തുക്കൾ..

    ReplyDelete
  5. ഹ ഹ ഹ ഹ ഹാ.. ചിരിച്ചു മടുത്തു ..

    ReplyDelete