Pages

Saturday, February 2, 2013

പൂവിന്‍റെ പേര് പറയൂ...


നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. കോട്ടയത്തു നിന്നും പുതുതായി സ്കൂളില്‍ ഒരു സാര്‍ വന്നു. പേര് മാത്തുകുട്ടി. ഞങ്ങള്‍ക്ക് തികച്ചും അപരിചിതമായ കോട്ടയം സ്റ്റൈല്‍ മലയാളം ആദ്യമായി കേള്‍ക്കുന്നതും സാറില്‍ നിന്നാണ്. ‘ച്ച് പുട്യാട് ല്ലാ’ എന്നതിന് ‘എനിക്കറിയത്തില്ല’ എന്ന് സാര്‍ പറഞ്ഞത് കേട്ടു ഞങ്ങള്‍ ഒരു പാട് കളിയാക്കി ചിരിച്ചിട്ടുണ്ട്. ഞങ്ങള്‍ സംസാരിച്ചിരുന്ന ഏറനാടന്‍ സ്ലാന്ഗ് അതായിരുന്നു ഞങ്ങള്‍ക്കറിയാവുന്ന മലയാളം.
ഒരു ദിവസം സാര്‍ പുതിയൊരു കാര്യം ക്ലാസ്സില്‍ പറഞ്ഞു. കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഒരു പൂവിന്‍റെ പേരു പറഞ്ഞാല്‍ ആ കുട്ടിയുടെ സ്വഭാവ വിശേഷങ്ങള്‍ സാറ് പറയും.
ആദ്യത്തെ ഊഴം ക്ലാസ് ലീഡര്‍ സുരേഷിന്‍റെതായിരുന്നു. സുരേഷ് എണീറ്റ് നിന്ന് പറഞ്ഞു. “ചെമ്പരത്തി”
സാറ് സുരേഷിന്‍റെ സ്വഭാവ ഗുണങ്ങള്‍ പറഞ്ഞു. ഏതാണ്ടൊക്കെ ശരിയായിരുന്നെന്ന് ഞങ്ങള്‍ക്ക് തോന്നി. പിന്നീട് ഓരോരുത്തരായി സുപരിചിതമായ ഓരോ പൂക്കളുടെ പേരും പറഞ്ഞു... റോസ്, ചെമ്പകം, മല്ലിക.... അങ്ങനെ നീണ്ടു.
അടുത്ത ഊഴം കുഞ്ഞി മുഹമ്മദ്‌ എന്ന കുഞ്ഞാപ്പുവിന്റെതായിരുന്നു...
കണ്ണും പൂട്ടി നിന്ന് കുഞ്ഞി മുഹമ്മദ്‌ ഉറക്കെ വിളിച്ചു പറഞ്ഞു. “ചക്കര കേങ്ങിന്റെ പുഗ്”
കേട്ട സാറിന് ഒന്നും മനസ്സിലായില്ല... (മധുരക്കിഴങ്ങിന്റെ പൂവ്) എന്നാണ് കുഞ്ഞി മുഹമ്മദ്‌ ഉദ്ദേശിച്ചത് എന്ന് പറഞ്ഞു കൊടുക്കാന്‍ ഞങ്ങള്‍ക്കും തോന്നിയില്ല...
“ലോകത്തില്‍ എന്ത് മാത്രം പൂകള് ഒണ്ട്... കര്‍ത്താവെ ഇതെന്നാ പൂവാ ഡോ” എന്ന സാറിന്റെ ചോദ്യത്തിന് കുഞ്ഞി മുഹമ്മദിന്റെ മറുപടി ഇങ്ങനെ... “ചക്കര കേങ്ങിന്റെ പുഗ് അറ്യാത്ത ഇയാള് എവുട്ത്തെ മാസ്റ്റാ ഡാ ..”

8 comments:

  1. ഇന്റ്റോഡിം ഇണ്ടേനി ചക്കര കേങ്ങിന്റെ പുഗ്

    ReplyDelete
  2. ചക്കര കേങ്ങിന്റെ പുഗ് അറ്യാത്ത ഇയാള് എവുട്ത്തെ മാസ്റ്റാ ...?

    ReplyDelete
  3. സരിക്കും കോമടി.......

    ReplyDelete
  4. ഒന്നൊന്നര പൂവായ് :)

    ReplyDelete
  5. ചക്കര കേങ്ങിനും പുഗ്ഗുണ്ടോ പടച്ചോനെ ..!!

    ഇഛു പുട്യാടില്ലല്ലോ ..!!

    ReplyDelete
  6. "'สาระ ความรู้ อัพเดทก่อนไม่ตกเทรนด์>> WELCOME TO REVIEWS"

    ReplyDelete