Pages

Saturday, January 19, 2013

എരുമ ലോണ്‍

കാരകുന്നിലെ ഹൈദര്‍ കാക്ക ഐ ആര്‍ ഡി പി പദ്ധതിയുടെ ഭാഗമായി ഒരു എരുമയെ വാങ്ങാന്‍ തീരുമാനിച്ചു. ബാങ്ക് ലോണ്‍ കിട്ടും, കുറെ നടക്കേണ്ടി വരും എന്നൊക്കെ പലരും പറഞ്ഞിരുന്നു...അപേക്ഷിച്ചു കഴിഞ്ഞപ്പോള്‍ ഹൈദര്‍ കാക്കാക്കും മനസ്സിലായി..സംഗതി എളുപ്പമല്ലാ എന്ന്. എന്തായാലും നനഞ്ഞു..ഇനി ലോണില്‍ കുളിച്ചിട്ടേ കയറൂ എന്ന വാശിയിലാണ് അദ്ദേഹം. പഞ്ചായത്ത്‌, വില്ലേജ്,താലൂക്ക് ഓഫീസുകള്‍ കയറിയിറങ്ങി പേപ്പര്‍ ജോലികള്‍ തീര്‍ത്തു സംഗതി ബേങ്ക് മാനേജരുടെ മേശപ്പുറത്ത് എത്തി. അതോടെ  അടുത്ത കടമ്പ...എങ്ങെനെയെങ്കിലും ലോണ്‍ കൊടുക്കാതിരിക്കാന്‍ ബാങ്ക് മാനേജര്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തും...ലോണ്‍ കിട്ടാന്‍ വേണ്ടി കച്ച മുറുക്കി ഹൈദര്‍ കാക്കയും.

വരാനിരിക്കുന്ന എരുമക്ക്‌ വേണ്ടി ഒരു തൊഴുത്ത് പണിയാന്‍ ബേങ്ക് മാനേജര്‍ ഉത്തരവിട്ടു. തൊഴുത്തിന്റെ നീളം വീതി തുടങ്ങി എല്ലാം മാനേജരുടെ നിര്‍ദേശ പ്രകാരം ചെയ്തു..ഒടുവില്‍ ആ ദിവസം വന്നു... ബാങ്ക് മാനേജര്‍ തൊഴുത്ത് പരിശോധിക്കാന്‍ വരുന്നു...

തൊഴുത്തിനു ചുറ്റും മാനേജര്‍ നടക്കാന്‍ തുടങ്ങി...എന്തെങ്കിലും കുറ്റം കണ്ടു പിടിക്കണമെന്ന വാശിയോടെ...കണ്ടെത്തുകയും ചെയ്തു...തൊഴുത്തിന്റെ തറ സിമന്‍റ് ഇടണം. ഹൈദര്‍ കാക്കാന്റെ മറുപടി പെട്ടെന്നായിരുന്നു.

"എന്നാലൊരു കാര്യം ചെയ്യാം സാര്‍...തൊഴുത്ത് സിമന്‍റ് ഇടാം...എന്നിട്ട് ഞാനും ന്‍റെ കുട്ട്യാളും ഈ തൊഴുത്തിലേക്ക്‌ താമസം മാറ്റാം....എരുമ വീട്ടിലേക്കു കേറിക്കോട്ടെ...."

(അപ്പോഴാണ്‌ മാനേജര്‍ ഒരു കാര്യം ശ്രദ്ധിച്ചത്...അയാളുടെ വീട് പുല്ലു മേഞ്ഞതും തറ മണ്ണു മായിരുന്നു. ജന്മനാ സിദ്ധിച്ച നര്‍മം... അത് മാത്രമായിരുന്നു  ഹൈദര്‍ കാക്കാന്റെ കൈമുതല്‍) 

5 comments:

  1. ചിരിക്കണോ, അതൊ ഹൈദർകാക്കാന്റെ ജന്മനായുള്ള നർമ്മത്തിൽ ചാലിച്ച നൊമ്പരത്തിൽ കൂടണൊ..

    ReplyDelete
  2. ലോണിനോക്കെ പോയാലേ അത് കിട്ടിപ്പോരാനുള്ള എടങ്ങേറ് മനസ്സിലാവുകയുള്ളൂ. സംഗതി കലക്കി

    ReplyDelete
  3. നൊമ്പരമൂറുന്ന നർമം..

    ReplyDelete
  4. ഇങ്ങനെ കുറെ മാനേജര്‍ മാരുണ്ട് നാട്ടില്‍ ..

    ReplyDelete