നാട്ടിലെ അറിയപ്പെടുന്ന ബിരിയാണി വെപ്പുകാരനാണ് ബിരിയാണിക്കോയ. കല്യാണ സീസണ് വന്നാല്‍ കോയ തിരക്കിലാണ്. ഒരു ദിവസം ഒന്നിലധികം കല്യാണങ്ങള്‍ ഉണ്ടെങ്കില്‍ മകന് നാസറിനെ ഒരു വീട് ഏല്‍പ്പിച്ച ശേഷം മൊബൈല്‍ ഫോണിലൂടെ അവനു നിര്‍ദ്ദേശങ്ങള്‍ കൊടുക്കും.
ഒരു ദിവസം ഒരു കല്യാണ വീട്ടില്‍ ബിരിയാണി വെച്ച് കൊണ്ടിരിക്കുമ്പോള്‍ സംശയം ചോദിച്ചുള്ള മകന്റെ ഫോണ്‍....വിശദമായി വിവരണം നല്കുന്നതിനിടയില് സ്വന്തം ചെമ്പിലെ ബിരിയാണി കരിഞ്ഞു പോയോ എന്ന് സംശയം....
പെട്ടെന്ന് മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി...കൈയില്‍ കിട്ടിയ ഒരു പാത്രവുമെടുത്ത് നേരെ കിണറ്റിന് കരയിലേക്ക് നടന്നു. അധികം ആഴമില്ലാത്ത കിണര്‍...വെള്ളവും കുറവ്...നാലു പാടും നോക്കി. ഭാഗ്യം...ആരും ശ്രദ്ധിക്കുന്നില്ല. രണ്ടും കല്‍പ്പിച്ച് ബിരിയാണിക്കോയ കിണറ്റിലേക്ക് എടുത്തൊരു ചാട്ടം...
ബിരിയാണിക്കോയ കിണറ്റില്‍ വീണേ.....കല്യാണ വീട്ടില്‍ കൂടിയോരെല്ലാം കിണറ്റിന് കരയിലെത്തി...കോയയെ കിണറ്റില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമം തുടങ്ങി..ഇതിനിടയില്‍ കിണറ്റില്‍ നിന്നും കോയ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു..."കൂട്ടരേ...എന്റെ കാര്യം വിട്...ഞാന്‍ എങ്ങെനെയെങ്കിലും കേറി വന്നോളാം...ചെമ്പിലുള്ള ബിരിയാണി കരിഞ്ഞു പോകുമല്ലോ പടച്ചോനെ...ആരെങ്കിലും ചെമ്പിന്റെ അടുത്തെക്കൊന്നു പോകീന്ന്..."
അന്നത്തെ ബിരിയാണിക്ക് കരിഞ്ഞ ഗന്ധം....പക്ഷെ, ആരും കുറ്റം പറഞ്ഞില്ല കേട്ടോ...ബിരിയാണി കരിഞ്ഞാലും കോയയുടെ ജീവന് തിരിച്ചു കിട്ടിയല്ലോ...ആശ്വാസം...
കരിഞ്ഞ ബിരിയാണിക്കോയ
ReplyDeletehahahha ഇതുപോലുള്ള മറ്റൊരു കഥയും കേട്ടിരുന്നു
ReplyDeleteചിരിക്കാനുള്ള വകയൊന്നും ഇല്ല.ഒരു വാഹന അപകടമുണ്ടായാല്‍ ഡ്രൈവര്‍ ജീവരക്ഷാര്‍ത്ഥം ഓടും. പക്ഷെ ഇവിടെ ഒരു ഭക്ഷണ അപകടമുണ്ടായപ്പോള്‍ പ്രാണന് പോലും വേണ്ടെന്ന് വെച്ചല്ലേ കൈപ്പിഴവ് മറയ്ക്കാന്‍ ബിരിയാണിക്കോയ കിണറ്റില്‍ ചാടിയത്.
ReplyDeleteകിണറ്റില്‍ വീണാലും ബിരിയാണിയെക്കുറിച്ച് ചിന്തയുള്ള കോയ... അങ്ങനെയാണ് ബിരിയാണിക്കോയ എന്ന പേരു വന്നതു പോലും. ആശംസകള്‍... ഇനിയും കരിയാത്ത ബിരിയാണി വയ്ക്കാന്‍ കോയയ്ക്കും ചിരിയുള്ള പോസ്റ്റുകള്‍ ഇടാന്‍ സയ്യദി ഇക്കായ്ക്കും സാധിക്കട്ടെ...
ReplyDelete:) കോയ ആളു കൊള്ളാല്ലൊ..
ReplyDeleteഹ ഹ തല്ലു കിട്ടാതിരിക്കാൻ കണ്ടെത്തിയ വിദ്യ കൊള്ളാം..
ReplyDeleteഇതും കൊള്ളാം .. എവിടുന്നു കിട്ടുന്നു എല്ലാം .. ?
ReplyDelete"ทำนายฝัน ฝันว่าท้อง หมายความว่าอย่างไร>> คำทำนายแม่นมาก"
ReplyDelete